രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 286579 ആയി. തുടർച്ചയായ എട്ടാം ദിവസവും ഒൻപതിനായിരത്തിൽ അധികം കൊവിഡ് കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 357 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 141028 പേർ രോഗമുക്തരായി. രോഗം ഭേദമായവരുടെ നിരക്ക് 49.2 ശതമാനമായി ഉയർന്നു. തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 1875 പോസിറ്റീവ് കേസുകളും 23 മരണവും റിപ്പോർട്ട് ചെയ്തു.
ആകെ രോഗബാധിതർ 38716ഉം മരണം 349ഉം ആയി. ചെന്നൈയിൽ മാത്രം കൊവിഡ് കേസുകൾ 27,000 കടന്നു. 1406 പേർ കൂടി രോഗികളായി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 65 പേർ മരിച്ചു.1877 പേർ കൂടി രോഗബാധിതരായി. ആകെ പോസിറ്റീവ് കേസുകൾ 34687 ആയി. 1085 പേർ ഇതുവരെ മരിച്ചു. ഗുജറാത്തിൽ ആകെ കൊവിഡ് കേസുകൾ 22,067 ആയി. 38 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1385 ആയി ഉയർന്നു.
ഇതുവരെ 8102ൽ അധികം പേർ മരിച്ചു. ഇന്നലെ മാത്രം മരിച്ചത് 357 പേരാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിന് അടുത്ത് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം 2,80,000 കടന്നു. ഡൽഹിയിൽ മരണം ആയിരവും തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 38,000വും കടന്നു.


