കേന്ദ്ര മന്ത്രി വി മുരളീധരനെ രാജ്യസഭ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് മുരളീധരനെ രാജ്യസഭ ഡപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ട്ടിയുടെ ലോക്സഭാ കക്ഷി നേതാവ് . പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് സഭയുടെ ഉപ നേതാവ്.
രാജ്യസഭയിലെ പാര്‍ട്ടി നേതാവായി തവര്‍ ചന്ദ് ഗെലോട്ടും, ഉപ നേതാവായി പീയുഷ് ഗോയലിനെയും തെരഞ്ഞെടുത്തു .കേന്ദ്ര മന്ത്രിയായ പ്രഹ്ലാദ് ജോഷി സര്‍ക്കാര്‍ ചീഫ് വിപ്പായി പ്രവര്‍ത്തിക്കും. അര്ജുന് റാം മേഹ്വാളാണ് ലോക്സഭാ ഡപ്യൂട്ടി ചീഫ് വിപ്പ് . ലോക്സഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് സഞ്ജയ് ജെയ്സ്വാളിനെയും, രാജ്യസഭയിലെ ചീഫ് വിപ്പ് നാരായണന് ലാല്‍ പഞ്ചാരിയയേയും തെരഞ്ഞെടുത്തു.