ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നല്കിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുടിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യ-റഷ്യ സൗഹൃദ ശക്തിയുടെ വലിയ ഉറവിടമാണ് റഷ്യന്‍ പ്രിഡന്റ് പുടിനെന്ന് മോദി പറഞ്ഞു. പുടിന്റെ ദീര്‍ഘദര്‍ശനമുള്ള നേതൃത്വത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണവും പുതിയ ഉയരങ്ങളിലേക്ക് എത്തി- മോദി ട്വീറ്റ് ചെയ്തു.
റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ “ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ’ പുരസ്കാരമാണ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ വിശിഷ്ട സേവനങ്ങള്‍ക്കാണ് പുരസ്കാരം നല്‍കിയത്.


