ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഇരു സഭകളും അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പിരിയും.
റഫാല്‍, ജെ.പി.സി, ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി, ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കം, സി.ബി.ഐ, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങിയവ പ്രതിപക്ഷം ഉയര്‍ത്തും. മുത്തലാക്ക് അടക്കം 43 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.ജനുവരി എട്ടുവരെ നീളുന്ന സമ്മേളനത്തില്‍ 20 ദിവസം ആകും സഭ സമ്മേളിക്കുക.

