ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സേന വധിച്ചു. വടക്കന്‍ കാശ്മീരിലെ ഹന്ദ്വാരയിലെ നൗഗാം സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് എ.കെ 47 തോക്കും സ്ഫോടന വസ്തുക്കളും സൈന്യം പിടിച്ചെടുത്തു. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സുരക്ഷാ സേന മേഖലയില്‍ തിരച്ചില്‍ നടത്തിയത്.

