പാറ്റ്ന: വിവാഹ ദിനത്തില്‍ വരന് മദ്യപിച്ചെത്തിയതിനാല്‍ വിവാഹമേ വേണ്ടെന്നു വച്ച് ബീഹാര്‍ സ്വദേശിനി. ബീഹാറിലെ പാറ്റ്നയിലാണ് സംഭവം. വരന് നന്നായി മദ്യപിച്ചാണ് പന്തലിലെത്തിയതെന്നു മനസിലാക്കിയതിനു പിന്നാലെ വധുവായ കുമാരി എന്ന പെണ്‍കുട്ടി പന്തലില്‍ നിന്നിറങ്ങിപ്പോയി.
Chhapra: A bride refused to get married after the groom allegedly turned up in an inebriated state for the marriage. Bride's father says, "The groom was so drunk that he was unaware of his surroundings. He misbehaved on the stage, so my daughter refused to marry him." #Bihar(9/3) pic.twitter.com/DToftGXlah
— ANI (@ANI) March 10, 2019
താലിചാര്ത്താനെത്തിയ വരന് പന്തലില്‍ നില്ക്കാന് പോലുമാകുമായിരുന്നില്ലെന്നും അതിനാലാണ് മകള്‍ വിവാഹം വേണ്ടെന്നുവച്ചതെന്നും പെണ്‍കുട്ടിയുടെ പിതാവ് ത്രിഭുവന്‍ ഷാ പറഞ്ഞു. കുമാരിയെ സമ്മര്‍ദം ചെലുത്തി പന്തലില്‍ തിരികെയെത്തിക്കുന്നതിന് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ഉറച്ച നിലപാടിയിരുന്നു പെണ്‍കുട്ടി.


