ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചു ബിജെപി. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ബിജെപിക്ക് ഇത്തവണ ഏഴു ശതമാനം അധികം വോട്ടു വിഹിതം ലഭിച്ചിട്ടുണ്ട്. ഇത്തവണ 39 ശതമാനത്തിനു മുകളിലാണ് ബിജെപിയുടെ വോട്ടുവിഹിതം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 32.2 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചത്. കഴിഞ്ഞ തവണ 54.3 ശതമാനം വോട്ട് നേടിയ എഎപി ഇക്കുറി 52 ശതമാനത്തിലേക്കു താഴ്ന്നു. കഴിഞ്ഞ തവണ 9.7 ശതമാനം വോട്ട്വിഹിതം ലഭിച്ച കോണ്‍ഗ്രസ് ഇക്കുറി അഞ്ചു ശതമാനത്തിനും താഴേക്കു വീണു.
ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി 58 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. 2015-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബിജെപി ഇക്കുറി നില മെച്ചപ്പെടുത്തിയെന്ന് ആശ്വസിക്കുമ്ബോള് കോണ്‍ഗ്രസ് കഴിഞ്ഞ തവണ വട്ടപ്പൂജ്യമായതിനാല് ഇക്കുറിയും നഷ്ടങ്ങളില്ല.


