ദുബായ്: ദ്വിദിന സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യുഎഇയിലെത്തി. ദുബായില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ രാഹുല്‍ ഗാന്ധി പ്രവാസി ലോകത്തെ വിവിധ സംഘടനകളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും. ദേശീയ അധ്യക്ഷന്റെ സന്ദര്‍ശനം ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളിലാണ് യുഎഇയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം ഇന്ത്യയുടെയും യു.എ.ഇയുടെയും സൗഹൃദസഹിഷ്ണുതാ സന്ദേശങ്ങള്‍ പങ്കുവെക്കുന്ന സാംസ്കാരിക പര്യടനമായി മാറും. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്ഷിക പരിപാടികളുടെ ഭാഗമായി ഐഡിയ ഒഫ് ഇന്ത്യ എന്ന പ്രമേയത്തിലെ സാംസ്കാരിക സമ്മേളനമാണ് പൊതു ചടങ്ങ്. ദുബൈ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് അരലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.


