ന്യൂഡല്‍ഹി : ശബരിമല എല്ലാ പുനഃപരിശോധനാഹര്‍ജികളും പരിഗണിക്കുമ്പോള്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പഭക്തരുടെ സംഘടന. അയ്യപ്പഭക്തരുടെ ദേശീയ സംഘടന (National Ayyappa Devotees Association – NADA) എന്ന സംഘടനയാണ് സുപ്രീംകോടതിക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചത്. ജനുവരി 22-നാണ് ഹര്‍ജികള്‍ വാദം കേല്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്. തുറന്ന കോടതിയിലാകും വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ റോഹിന്‍ടണ്‍ നരിമാന്, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.ഖാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

