ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ സ്ഥാനം രാജിവച്ചു. നാളെ അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ഊര്‍ജിത് പട്ടേലിന്റെ രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കുന്നത്. 
തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഊര്‍ജിത് പട്ടേല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പക്ഷേ കേന്ദ്രസര്‍ക്കാരിനെക്കുറിച്ചോ ധനമന്ത്രിയെക്കുറിച്ചോ ഒരു വാക്ക് പോലും പറയുന്നില്ലെന്നതാണ് ശ്രദ്ധേയം.


