ഇനി മുതൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ഗുഡ് മോണിങ്’ എന്ന് പറയുന്നതിന് പകരം ‘ജയ് ഹിന്ദ്’ എന്ന് പറഞ്ഞാൽ മതിയെന്ന് ഹരിയാനയിലെ സർക്കാർ സ്കൂളുകൾ. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം സർക്കുലറും പുറത്തിറക്കി. വിദ്യാർത്ഥികളിൽ രാജ്യസ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നാണ് സർക്കാർ വാദം.
വിദ്യാർത്ഥികളിൽ ദേശീയ ഐക്യവും സമ്പന്നമായ ഇന്ത്യയുടെ ചരിത്രത്തോടുള്ള ആദരവും വർദ്ധിക്കും.എല്ലാദിവസവും പറയുന്നതോടെ ഇത് പ്രചോദിപ്പിക്കപ്പെടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.


