ഗുവാഹത്തി : അസമില്‍ ഹൈലകണ്ഡി നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തു. ആക്രമികളെ തുരത്താന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. മൂന്ന് പൊലീസുകാരടക്കം 15ഓളം പേര്‍ക്ക് പരിക്കേറ്ററ്റു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായും സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Assam: Sec-144 (prohibits assembly of more than 4 people in an area) has been imposed until further order by Dist admn in Hailakandi town after clashes b/w 2 groups,earlier today in which 1 person sustained bullet injuries.Several cars&bikes were set on fire&shops were vandalised pic.twitter.com/31krpjHm6W
— ANI (@ANI) May 10, 2019

