ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ജീവനക്കാരന് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്കി. രാഷ്ട്രപതിയുടെ സ്റ്റാഫില്‍ അംഗമായ നിശാന്ത് യാദവിനെതിരെയാണ് പരാതി. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തെന്ന് ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹ വാഗ്ദ്ധാനം നല്കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി പറയുന്നു. ഡല്‍ഹി യൂണിവേഴ്സിറ്രി എം.എസ്.സി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. രാഷ്ട്രപതി ഭവനിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വച്ച് ചൊവ്വാഴ്ച രാത്രി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് നല്കുന്ന വിവരം.