ന്യൂ ഡൽഹി: എട്ടാം ശമ്പള കമ്മീഷന്റെ പരിധിയിൽ പെൻഷൻ പരിഷ്കരണം ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് വിശദീകരണം നൽകി കേന്ദ്ര സർക്കാർ. എട്ടാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ ഏകദേശം 69 ലക്ഷം വരുന്ന പെൻഷൻകാർക്ക് ലഭിക്കില്ലെന്ന ആശങ്കയുണ്ടായിരുന്നു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ എട്ടാം സിപിസിയുടെ ടേംസ് ഓഫ് റഫറൻസിൽ (ടിഒആർ) നിന്ന് പെൻഷൻ പരിഷ്കരണം ഒഴിവാക്കിയതിലുള്ള സംശയങ്ങൾക്ക് മറുപടി നൽകവേ മറ്റ് അലവൻസുകൾക്കൊപ്പം ഇതും ശമ്പള കമ്മീഷന്റെ ശുപാർശകളുടെ ഭാഗമാകുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.


