ഡൽഹി : ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകളുടെ വിചാരണയ്ക്ക് പൊതുമാനദണ്ഡമുണ്ടാക്കാന് സുപ്രീംകോടതിക്ക് ബുദ്ധിമുട്ടാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. വിചാരണ നീണ്ടുപോകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതികള്‍ക്ക് പ്രത്യേക ബെഞ്ച് രൂപീകരിക്കാം. തുടര്‍ച്ചയായി വിചാരണ നടത്താം.
അഡ്വക്കറ്റ് ജനറലിന്റെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെയും സഹായം തേടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്നും ശിക്ഷിക്കപ്പെടുന്നവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ് ആണ് പൊതുതാല്പര്യഹര്ജി സമര്‍പ്പിച്ചത്.


