ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് കാര്‍ത്തിയെ ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തിയതാണെന്നാണ് വിവരം.
എന്നാല്‍, ഇഡി ഓഫീസിനു പുറത്തെത്തിയപ്പോള്‍ തന്നെ സമീപിച്ച മാധ്യമങ്ങളെ കാര്‍ത്തി പരിഹസിക്കുകയും ചെയ്തു. ഇഡിക്കു മുന്‍പാകെ ഹാജരായതാണോ എന്ന ചോദ്യത്തിന് ” ഓഫീസിലുള്ളവര്‍ക്ക് ദസറ ആശംസകള്‍ നേരാന്‍ എത്തിയതാണ്’ എന്നായിരുന്നു കാര്‍ത്തിയുടെ പരിഹാസം കലര്‍ന്ന മറുപടി.


