റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചുപുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
റഷ്യ സൈന്യത്തിലെ ഇന്ത്യക്കാരെ മുഴുവന്‍ മടക്കി അയക്കാന്‍ തീരുമാനിച്ച് റഷ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനെതിരായ യുദ്ധത്തില്‍ അടക്കം തെറ്റിദ്ധരിപ്പിക്കപ്പെട്ട് നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. പലരും തൊഴില്‍ തട്ടിപ്പിന് അടക്കം ഇരയായിട്ടാണ് റഷ്യയില്‍ എത്തുന്നത്.