ഉത്തർപ്രദേശിൽ നിന്നുള്ള ഒരുകൂട്ടം സ്ത്രീകൾ കേന്ദ്ര സർക്കാരിൻ്റെ ഭവന നിര്‍മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ദുരുപയോഗം ചെയ്തതായി റിപ്പോർട്ട്.ആവാസ് യോജനയുടെ തുകയുമായി ഭർത്താക്കന്മാരെ ഉപേക്ഷിച്ച് 11 സ്ത്രീകൾ കാമുകന്മാർക്കൊപ്പം പോയതായി പരാതി. ഉത്തർപ്രദേശിലെ 11 സ്ത്രീകളാണ് ആവാസ് യോജനയുടെ ആദ്യ ഗഡു തുകയായ 40,000 രൂപയുമായി ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം ഒളിച്ചോടിയത്.
എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്നുള്ള 11 വിവാഹിതരായ സ്ത്രീകളാണ് പിഎംഎവൈ പദ്ധതി പ്രകാരം സർക്കാരിൽ നിന്ന് ആദ്യഗഡുവായ 40,000 രൂപ വാങ്ങിയ ശേഷം കാമുകന്മാരോടൊപ്പം പോയത്. സംഭവത്തെ തുടർന്ന് ഗുണഭോക്താക്കൾക്കുള്ള രണ്ടാം ഗഡു നൽകുന്നത് നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.തുത്തിബാരി, ശീത്ലാപൂർ, ചാതിയ, രാംനഗർ, ബകുൽ ദിഹ, ഖസ്ര, കിഷുൻപൂർ, മെധൗലി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഗുണഭോക്താക്കൾ.ഈ സംഭവത്തെ തുടർന്ന് രണ്ടാം ഗഡു നൽകുന്നത് നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായും ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.


