അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 72 ആയി. ഏകദേശം 24,000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. കാസിരംഗ നാഷണൽ പാർക്കിലെ വെള്ളപ്പൊക്കത്തിൽ ആറ് കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 130 വന്യമൃഗങ്ങൾ ചത്തു. ചത്ത വന്യജീവികളിൽ ഭൂരിഭാഗവും മുങ്ങിമരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തിൽ 117 ഹോഗ് മാനുകൾ, 2 സാമ്പാർ മാൻ, ഒരു കുരങ്ങ്, ഒരു നീർ നായ എന്നിവ ചത്തിരുന്നു.
2017ൻ്റെ തുടക്കത്തിൽ 350 വന്യമൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ തട്ടിയും കൊല്ലപ്പെട്ടത്. വെള്ളപ്പൊക്കത്തിൽ നിന്ന് 97 വന്യമൃഗങ്ങളെ രക്ഷിച്ചതായി നാഷണൽ പാർക്ക് അധികൃതർ അറിയിച്ചു. 25 ഓളം മൃഗങ്ങളെ ചികിത്സിക്കുന്നുണ്ടെന്നും ബാക്കിയുള്ളവയെ ചികിത്സിച്ച് തിരിച്ചയച്ചതായും പാർക്ക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.


