പശ്ചിമ ബംഗാളില്‍ ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായിരുന്ന 50 ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പോസിറ്റീവ് ആണെന്ന് കണ്ടെത്തിയവരെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ അധികവും രോഗലക്ഷണങ്ങളില്ലാത്തവരാണ്. കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് കട്ടക്കില്‍ മടങ്ങിയെത്തിയ 170 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ വിന്യസിച്ചവരില്‍ ഒരാള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് പരിശോധന നടത്തിയത്.


