ഛത്തീസ്ഗഡില്‍ മാവോയിസ്റ്റും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസും മരണപ്പെട്ടു.എസ്ഐ ശ്യാം കിഷോര്‍ ശര്‍മയാണ് ഏറ്റുമുട്ടലില്‍ മരിച്ചത്.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ഛത്തീസ്ഗഡ് പോലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്. മാവോയിസ്റ്റുകളില്‍ നിന്നും എകെ47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടു ത്തതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ടു സ്ത്രീകളുമുണ്ട്.


