കര്‍ണാടകയിലെ റസ്റ്റോറന്റുകളിലും പബ്ബുകളിലും ബാറുകളിലും മദ്യം വില്ക്കുവാന് സര്‍ക്കാരിന് അനുമതി ലഭിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വെള്ളിയാഴ്ച ഉത്തരവിറക്കി. ഞായറാഴ്ച മുതല്‍ മേയ് 17 വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാനാണ് അനുമതി.
എന്നാല്‍ ബാറില്‍ ഇരുന്ന് മദ്യം കഴിക്കാനാവില്ലെന്ന് ഉത്തരവില്‍ പറയുന്നു. റീട്ടെയില്‍ വിലയ്ക്ക് ഇവിടെ നിന്നും മദ്യം വാങ്ങുവാന്‍ മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴു വരെ കര്‍ണാടകയിലെ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.
കര്‍ണാടകയില്‍ മുന്‍പ് തന്നെ ബിവറേജുകള്‍ തുറന്നിരിന്നു. മാത്രമല്ല, ഇവിടെ മദ്യത്തിന് വിലയും കൂടിയിരുന്നു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ 45 കോടി രൂപയുടെ വരുമാനം കര്‍മാടക സര്‍ക്കാരിന് മദ്യം വിറ്റഴിച്ചതില്‍ ലഭിച്ചിരുന്നു.

