ശ്രീനഗര്‍: കശ്മീരില്‍ ഭീകരര്‍ സൈനികനെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്തകള്‍ തള്ളി പ്രതിരോധ മന്ത്രാലയം.

മുഹമ്മദ് യാസിന് എന്ന സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്. സൈനികന് സുരക്ഷിതനാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുഹമ്മദ് യാസിനെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത ആഭ്യൂഹമാണെന്നും മന്ത്രാലയം അറിയിച്ചു.

