ഗാന്ധിനഗര്‍: അഹമ്മദാബാദ് നഗരത്തിന്റെ പേരും മാറുന്നു. അഹമ്മദാബാദ് നഗരത്തിന്റെ പേര് കര്‍ണവതി എന്നക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം.
നഗരത്തിന്റെ പേര് കര്ണവതിയായികാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നിയമതടസങ്ങളൊന്നുമില്ലെങ്കില് ഉചിതമായ സമയത്ത് പേരു മാറ്റുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.
അതേസമയം, പേരുമാറ്റാനുള്ള തീരുമാനം സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാമക്ഷേത്ര നിര്‍മാണം പോലെ ഹിന്ദു വോട്ട് ലക്ഷ്യം വെച്ചാണ് ബി.ജെ.പി ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നും സംസ്ഥാന കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി കൂട്ടിച്ചേര്‍ത്തു.

