മുംബൈ: രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ബിജെപിയുടെ ശ്രമിക്കുന്നുണ്ടെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് ജനം തിരിച്ചടി നല്‍കും. സഹകരണ ബാങ്ക് ക്രമക്കേടില്‍ തനിക്ക് പങ്കില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭീഷണിപ്പെടുത്തി പ്രതിപക്ഷ എംഎല്‍എമാരെ ബിജെപി കൂടെകൂട്ടുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധികാരത്തിലെത്തുമെന്നും എന്‍സിപി ദേശീയ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു


