ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന. വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് മിഗ്-21 ബൈസണ്‍ ഉപയോഗിച്ച് എഫ്-16 തകര്‍ക്കുന്നതിന്റെ റഡാര്‍ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടു. പാക്കിസ്ഥാന് ഒന്നിലധികം അംറാം മിസൈലുകള്‍ തൊടുത്തതിന്റെ തെളിവുകളുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് എഫ് 16 തകര്‍ന്നു വീണത്.

ദൗത്യത്തിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനവും തകര്‍ന്നു. അതില്‍ നിന്നു സുരക്ഷിതമായി ഇജക്ട് ചെയ്ത അഭിനന്ദന് പാക്കിസ്ഥാന്റെ പിടിയിലാകുകയായിരുന്നുവെന്ന് എയര്‍ സ്റ്റാഫ് (ഓപ്പറേഷന്‍സ്) അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്.ജി.കെ. കപൂര്‍ പറഞ്ഞു. എഫ് 16 തകര്‍ന്നതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ വ്യോമസേനയുടെ പക്കലുണ്ടെന്നും എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും വൈസ് മാര്‍ഷല്‍ പറഞ്ഞു.
പാക്കിസ്ഥാന്റെ പക്കലുള്ള മുഴുവന്‍ എഫ്-16 വിമാനങ്ങളും ഇപ്പോഴും അവരുടെ കൈവശമുണ്ടെന്നു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അമേരിക്കന്‍ മാധ്യമമായ ‘ഫോറിന് പോളിസി’ റിപ്പോര്‍ട്ട് െചയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യോമസേന വ്യക്തത വരുത്തിയത്. വിഷയത്തില്‍ പാക്കിസ്ഥാനും ഇന്ത്യയുടെ പ്രതികരണം തേടിയിരുന്നു.
പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) നൗഷേര മേഖലയിലാണ് എഫ് 16നെ വീഴ്ത്തിയതെന്നു വ്യേമസേന നേരത്തെ അറിയിച്ചിരുന്നു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക്ക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക്തമായിരുന്നു. വിമാനങ്ങളില്‍ നിന്നുള്ള ‘ഇജക്ഷന്’ സംബന്ധിച്ച ഇലക്ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റേത് എഫ്-16 ആണെന്ന സൂചനയുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ വ്യോമസേന പുറത്തുവിട്ടിരിക്കുന്നത്.
പാക്കിസ്ഥാന് എഫ്-16 ഉപയോഗിച്ചത് റഡാര്‍ സിഗ്നേച്ചറും അംറാം മിസൈലിന്റെ അവശിഷ്ടങ്ങളും കാട്ടി ഇന്ത്യ അന്നേ സ്ഥിരീകരിച്ചിരുന്നു. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് ഇക്കാര്യം അവകാശപ്പെടുകയും ചെയ്തിരുന്നു.
Slide 1. Radar track of air battle between Wing Commander Abhinandan Varthaman and a Pak F-16. Red circle shows track of F-16. Blue circle is Abhi's MiG 21 Bison. (Keep reading) pic.twitter.com/hgxo66wTIf
— Vishnu Som (@VishnuNDTV) April 8, 2019


