ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തില്‍ 39 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍നിന്ന് ജനവിധി തേടും. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഗാലും ആദ്യഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടു.പ്രവർത്തകസമിതി അംഗം പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പ്രവർത്തക സമിതി അംഗം കെ.സി.വേണുഗോപാലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
കേരളത്തിലെ സ്ഥാനാർഥികള്‍ തിരുവനന്തപുരം ശശി തരൂർ ,ആറ്റിങ്ങല്‍ അടൂർ പ്രകാശ്, മാവേലിക്കര കൊടിക്കുന്നേല്‍ സുരേഷ്, ആലപ്പുഴ കെ.സി.വേണുഗോപാല്‍, പത്തനംതിട്ട ആന്റോ ആന്റണി, എറണാകുളം ഹൈബി ഈഡൻ, ഇടുക്കി ഡീൻ കുര്യാക്കോസ്, തൃശൂർ കെ മുരളീധരൻ, ചാലക്കുടി ബന്നി ബഹനാൻ, ആലത്തൂർ രമ്യ ഹരിദാസ്, പാലക്കാട് വി.കെ.ശ്രീകണ്ഠൻ, വടകര ഷാഫി പറമ്ബില്‍, കോഴിക്കോട് എം.കെ. രാഘവൻ,വയനാട് രാഹുല്‍ ഗാന്ധി,കണ്ണൂർ കെ.സുധാകരൻ, കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താൻ.
കേരളത്തിലേത് കൂടാതെ ഛത്തീസ്ഗഢ്, കര്‍ണാടക, മേഖാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.


