ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് കേരളത്തിന്റെ പ്രതിഷേധ ധര്‍ണ. ജന്തര്‍മന്തറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പ്രതിഷേധിക്കുന്നത്.
എല്‍ഡിഎഫ് എംഎല്‍എമാരും എംപിമാരും ധര്‍ണയില്‍ പങ്കെടുക്കും. ഇന്ന് രാവിലെ പത്തരയോടെ കേരള ഹൗസില്‍ നിന്നും മാര്‍ച്ചായി മുഖ്യമന്ത്രിയും മറ്റ് നേതാക്കന്മാരും ജന്തര്‍മന്തറിലേക്ക് വരും.
ബുധനാഴ്ച കര്‍ണാടക പ്രതിഷേധിച്ച അതേ പന്തലിലാണ് കേരളത്തിന്റെയും ധര്‍ണ. ഉച്ചയ്ക്ക് ഒന്നോടെ പ്രതിഷേധം അവസാനിപ്പിക്കും.


