ദില്ലി: കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട് ആണ് ബില്‍ അവതരിപ്പിക്കുക. സഭയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും മുഴുവന്‍ എംപിമാര്‍ക്കും വിപ്പ് നല്കി.
മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനായി ഭരണഘടനാ ഭേദഗതി വരുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള ബില്‍ ഇന്ന് തന്നെ ലോക്സഭയില്‍ അവതരിപ്പിച്ചു പാസാക്കി എടുക്കാനാണ് സര്‍ക്കാര്‍ നീക്കം.

