ചെന്നൈ: തമിഴ് നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 6.10 നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. പ്രായാധിക്യവും അണുബാധയുമാണ് ചികിത്സക്ക് തിരിച്ചടിയായത്.
ആരോഗ്യനിലയില്‍ മാറ്റമില്ല; കരുണാനിധി ഗുരുതരാവസ്ഥയില്‍ തുടരുന്നു
ആരോഗ്യനില സംബന്ധിച്ച് 24 മണിക്കൂറിന് ശേഷം മാത്രമേ എന്തെങ്കിലും വിശദാംശങ്ങള്‍ അറിയിക്കാനാകൂ എന്ന് തിങ്കളാഴ്ച രാത്രി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, മക്കള്‍, കുടുംബാഗങ്ങള്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ഡിഎംകെയുടെ പ്രധാന നേതാക്കളെല്ലാം ആശുപത്രിയിലുണ്ട്. ആയിരക്കണക്കിന് ഡി എം കെ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 27നാണ് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്.