എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സുരേഷ് ഗോപിയുടെ വിജയം പ്രത്യേകം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയായി വീണ്ടും മോദിയുടെ പേര് രാജ്നാഥ് സിങ് നിര്‍ദേശിച്ചു. ഇതിനെ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. കേരളത്തിൽ നിരവധി പ്രവർത്തകർ ബലിദാനികൾ ആയി. തലമുറകളായി പാർട്ടി വേട്ടയാടലുകൾ സഹിച്ചു. എന്നിട്ടും പരിശ്രമം തുടർന്നു. ഒടുവിൽ ഒരു അംഗം വിജയിച്ചു എന്നും മോദി പറഞ്ഞു.
മൂന്നാം മോദി മന്ത്രി സഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നു. ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷ യും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും തുടരുമെന്ന് സൂചന.എന്‍ഡിഎ മുന്നണിയെക്കുറിച്ചും മോദി വാചാലനായി. ‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകകരമായ സഖ്യമാണ് എന്‍ഡിഎ. ഭാരതം എന്ന വികാരത്തിന്റെ പ്രതിബിംബം ആണ് മോദി പറഞ്ഞു. ഇന്ന് വൈകീട്ടോടെ മൂന്നാം മോദി മന്ത്രിസഭയുടെ പൂര്‍ണ്ണ ചിത്രം വ്യക്തമാകും.ഒറ്റക്ക് കേവല ഭൂരിപക്ഷം ഇല്ലെങ്കിലും നിര്‍ണായക വകുപ്പുകള്‍ വിട്ടു നല്‍കേണ്ട എന്നാണ് ബിജെപി യുടെ തീരുമാനം.


