വിശാഖപട്ടത്ത് ആര്.ആര് വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് മൂന്ന് പേര് മരിച്ചു. ഫാക്ടറിയില്‍ പുലര്‍ച്ചയോടെയാണ് വാതക ചോര്‍ച്ച ഉണ്ടായത്. വിഷ വാതകം എങ്ങനെ ചോര്‍ന്ന എന്നത് വ്യക്തമല്ല.
ഫാക്ടറിയുടെ അഞ്ച് കിലോമീറ്ററിനുള്ളിലുള്ളവരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയാണ്. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏകദേശം 200 ഓളം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര് ബോധക്ഷയം ഉണ്ടായി.
പ്രദേശത്ത് ആംബുലന്‍സുകള്‍ എത്തിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ വേഗത്തില്‍ നടക്കുന്നുണ്ട്. ദുരന്ത നിവാരണ സേന പ്രദേശത്ത് ഉടന്‍ എത്തിച്ചേരും. ഒട്ടനവധി ആളുകള്‍ പലയിടത്തുമായി കുടുങ്ങികിടക്കുകയാണ്.പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.