ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ അരലക്ഷം കടന്നു. 52952 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായിട്ടുള്ളത്. 1,783 പേര് ഇതുവരെ മരണമടഞ്ഞു.
രാജ്യത്ത് ഇതുവരെ 15,266 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 35902 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 89 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്.
ഗുജറാത്ത്, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളും രോഗ ബാധിതരുടെ എണ്ണത്തില്‍ മുന്നിലാണ്.


