ബെംഗലൂരു: നടന് അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലതയ്ക്കും വൈകാതെ ഭര്‍ത്താവിനുള്ള വിശേഷണം തന്നെ ലഭിച്ചേക്കാം. മണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താരം തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും ജനതാദളിനെ (എസ്) നയിക്കുന്ന ഗൗഡ കുടുംബത്തിനും സുമലത റിബലായി മാറിയിരിക്കുകയാണ്.

മണ്ഡ്യയുടെ വീരപുരുഷനാണ് തന്റെ ഭര്‍ത്താവ് അംബരീഷെന്നും മണ്ഡ്യുടെ മരുമകള്‍ക്ക് വോട്ടു തരൂവെന്നുമാണ് ഇപ്പോള്‍ സുമലത സമ്മതിദായകരോട് ആവശ്യപ്പെടുന്നത്. കര്‍ണാടക മുഖ്യമന്ത്രിയുടെ മകനും കന്നഡ നടനുമായ നിഖില്‍ ഗൗഡ മണ്ഡ്യയില്‍ മത്സരിക്കാനായി തയാറായിരിക്കുന്ന വേളയിലാണ് തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ്ങുന്നുവെന്ന് സുമലതയും അറിയിച്ചിരിക്കുന്നത്. ഇതിനിടെ ദളിന്റെ സീറ്റ് സുമലതയ്ക്കായി ചോദിച്ച് വാങ്ങി കൊടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യ്തമാക്കിയതോടെയാണ് താന്‍ ഒറ്റയ്ക്ക് മത്സരക്കാനും തയാറാണെന്ന് സുമലത വ്യക്തമാക്കിയത്.

തനിക്ക് സീറ്റ് വാഗ്ദാനം ചെയ്ത ബിജെപിയോടും സീറ്റോ പിന്തുണയോ വേണ്ടെന്ന് സുമലത വ്യക്തമാക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച സുമലത (55) യ്ക്കു മുന്നില്‍ വെറും മൂന്ന് കന്നഡ ചിത്രങ്ങളുടെ മാത്രം പിന്‍ബലമുള്ള നിഖില്‍ ഗൗഡ (28) പുതുമുഖം തന്നെയാണ്. അംബരീഷ് ആരാധകരുടെയും, കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന്റെ നീക്കുപോക്കുകളോടു പരിഭവമുള്ള കോണ്‍ഗ്രസ് അണികളുടെയും വോട്ട് കിട്ടുമെന്ന ഉറച്ച പ്രതീക്ഷയില്‍ സുമലത പ്രചാരണവും തുടങ്ങി.
രണ്ട് സിനിമാ താരങ്ങള്‍ മത്സരിക്കുമ്ബോള്‍ സാധ്യത സുമലതയ്ക്കാണെന്ന മട്ടില്‍ പ്രചാരണം ഉയര്‍ന്നതോടെ ഗൗഡ കുടുംബം പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും ദളും ജയിച്ചിട്ടുള്ള മണ്ഡലത്തില്‍ വേരുപിടിക്കാനാവില്ലെന്ന് ഉറപ്പുള്ള ബിജെപി, സുമലതയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ല. മുന്‍ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷ് 3 തവണ മണ്ഡ്യയുടെ എംപിയായിരുന്നു; ആദ്യം ദള്‍ സ്ഥാനാര്‍ത്ഥിയായും പിന്നീടു രണ്ടുവട്ടം കോണ്‍ഗ്രസ് ആയും.നിയമസഭയിലും മണ്ഡ്യയെ പ്രതിനീധീകരിച്ച് സംസ്ഥാന മന്ത്രിയുമായി. ഭര്‍ത്താവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിനപ്പുറം രാഷ്ട്രീയമില്ലാതിരുന്ന സുമലതയെ മല്‍സരിക്കാന്‍ നിര്‍ബന്ധിച്ചത് അംബി ആരാധകര്‍ തന്നെ.


