ന്യൂഡല്‍ഹി: പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ന്നു വീഴുന്നത് താന്‍ കണ്ടെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്. ഡീ ബ്രീഫിംഗിനിടെയായിരുന്നു അഭിനന്ദന്റെ വെളിപ്പെടുത്തല്‍ . എഫ്-16 വിമാനത്തെ താന്‍ കൃത്യമായി ലക്ഷ്യമിട്ടെന്നും ആര് 73 മിസൈല്‍ വിമാനത്തെ ലക്ഷ്യമാക്കി അയച്ചെന്നും അഭിനന്ദന് വെളിപ്പെടുത്തി. തുടര്‍ന്ന് എഫ്-16 വീഴുന്നത് കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിനന്ദന് പറത്തിയ മിഗ് 21 ബൈസന്‍ വിമാനം പാകിസ്ഥാന്റെ എഫ്-16 നെ വെടിവെച്ചിട്ടതായി വ്യോമസേന സ്ഥിരീകരിച്ചിരുന്നു.

പാക് അതിര്‍ത്തിയില്‍ തകര്‍ന്നു വീണ മിഗ് വിമാനത്തിന്റെ പൈലറ്റായിരുന്ന അഭിനന്ദനെ പാകിസ്ഥാന് കസ്റ്റഡിയിലെടുത്തെങ്കിലും ഇന്ത്യന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മോചിപ്പിക്കുകയായിരുന്നു. പാകിസ്ഥാന് കൈമാറിയ അഭിനന്ദനെ ഡീ ബ്രീഫിംഗിന് വിധേയനാക്കിയപ്പോഴായിരുന്നു വെളിപ്പെടുത്തല്‍. അതെ സമയം ആദ്യം ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് പാകിസ്ഥാന് വാദിച്ചത്.

