ബംഗളുരു: നെറ്റിയില്‍ പലവിധമുള്ള കുറികള്‍ അണിഞ്ഞവരെ കാണുമ്പോള്‍ ആളുകള്‍ക്ക് ഇപ്പോള്‍ ഭയമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബിജെപിയും ആര്‍എസ്എസും ഇത്തരം ചിഹ്നങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനാലാണ് ജനം ഭയക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘തിലകവും കാവിയും ഹിന്ദു സംസ്കാരത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്. അതിന് ഒരു പരിശുദ്ധിയുണ്ട്. പക്ഷെ ബിജെപി ഈ ചിഹ്നങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ദുര്‍വ്യയം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ആളുകള്‍ ഈ ചിഹ്നങ്ങളെ ഭയക്കാനും സംശയിക്കാനും തുടങ്ങി’- സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
ബിജെപിയില്‍ കാവി ധരിക്കുന്ന, കുറി തൊടുന്ന ഒരു മുഖ്യമന്ത്രിയുണ്ട്, എന്നാല്‍ ഇദ്ദേഹത്തിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ആളുകള്‍ ഇദ്ദേഹത്തെ ബഹുമാനിക്കുമോ, അദ്ദേഹത്തില്‍ ആത്മീയത കാണുമോ എന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരോക്ഷോയി സൂചിപ്പിച്ച് സിദ്ധരാമയ്യ
a


