ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തന രംഗത്തെ മികവിനുള്ള പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.എസ്.രാജേഷിനെ തിരഞ്ഞെടുത്തു. വികസനോന്മുക റിപ്പോര്‍ട്ടിംഗിനാണ് പത്രപ്രവര്‍ത്തന രംഗത്തെ ദേശീയ ബഹുമതി രാജേഷിനെ തേടിയെത്തിയത്.
കേരള കൗമുദിയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 23 മുതല്‍ 29 വരെ പ്രസിദ്ധീകരിച്ച ജീവന് രക്ഷയിലും കച്ചവടം എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഹൃദയ ചികിത്സയ്ക്കുള്ള സ്റ്റെന്റ് വില്‍പ്പനയിലെ കൊള്ളയെക്കുറിച്ചുള്ള ഈ പരമ്പര സ്റ്റെന്റിന്റെ വില ഗണ്യമായി കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അരലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ് നാഷണല്‍ പ്രസ് ഡേ ആയ നവംബര്‍ 16ന് ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് പ്രസ് കൗണ്‍സില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രശസ്ത പത്രപ്രവര്ത്തകന് വി.കെ.മാധവന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ കേരളീയം -വി.കെ.മാധവന്‍കുട്ടി അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സ്വീകരിക്കുന്നു………………………….
ഹിന്ദു ദിനപത്രത്തിന്റെ ചെയര്മാന് എന്‍.റാമിന് സമഗ്ര സംഭാവനയ്ക്കുള്ള രാജാറാം മോഹന്‍ റോയ് അവാര്‍ഡും ലഭിക്കും. വിവിധ മേഖലകളിലുള്ള മറ്റ് അവാര്‍ഡുകള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കാണ്. രാജ്യത്തെ പ്രമുഖ പത്രാധിപന്മാരും ജേര്‍ണലിസം അദ്ധ്യാപകരും അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. അമര്ദേവുലപ്പള്ളി ആയിരുന്നു ജൂറി കണ്‍വീനര്‍.

2018 ലെ നിയമസഭയുടെ അന്വേഷണാത്മക റിപ്പോർട്ടിംഗിനുളള ഇ.കെ നായനാർ മാദ്ധ്യമ പുരസ്ക്കാരം നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കേരളകൗമുദി ഡെപ്യുട്ടി എഡിറ്റർ വി.എസ് രാജേഷിന് സമ്മാനിക്കുന്നു…………………
ഈ പരമ്പരയ്ക്ക് രാജേഷിന് നിയമസഭാ മാദ്ധ്യമ അവാര്‍ഡ് അടക്കം മൂന്ന് പുരസ്ക്കാരങ്ങള്‍ ഇതിനോടകം ലഭിച്ചിരുന്നു. 2005ല്‍ കോളിളക്കം സൃഷ്ടിച്ച എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്ത് കൊണ്ടുവന്നതിന് രാജേഷിന് രാഷ്ട്രപതിയില്‍ നിന്നടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കൊല്ലം കടപ്പാക്കട കൈരളിയില്‍ പരേതരായ വി.കെ.വാസുക്കുട്ടി പണിക്കരുടെയും പി.സതീദേവിയുടെയും മകനാണ്. തിരുവനന്തപുരം വെള്ളനാട് ഗവണ്മെന്റ് സ്കൂള്‍ അദ്ധ്യാപിക എസ്.എസ്.ദീപയാണ് ഭാര്യ. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി രാജ് ദീപ് ശ്രീധര്‍ മകനും ഡോ.വി.എസ്.മോഹന്‍ സിംഗ്, വി.എസ്.ഗീതാറാണി എന്നിവര്‍ സഹോദരങ്ങളുമാണ്.


