കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. മൂന്ന് ലോക്സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുന്നു.
ശിവമോഗ സിറ്റിങ്ങ് സീറ്റില്‍ മാത്രം ബിജെപിയ്ക്ക് നേരിയ മുന്നേറ്റം. ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്സഭാ മണ്ഡലമായ മായ ബല്ലാരിയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അരലക്ഷത്തിലേറെ വോട്ടിന് മുന്നില്‍ നില്ക്കുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി രാമനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നേറുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബെല്ലാരിയില്‍ കോണ്‍ഗ്രസ് വന്‍ ലീഡാണ് നേടിയിരിക്കുന്നത്.

