ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ നിന്ന് ചൈന പിന്മാറുന്നു. ഗല്‍വാനില്‍ ചൈനീസ് സൈന്യം സ്ഥാപിച്ചിരുന്ന ടെന്റുകള്‍ അഴിച്ചു മാറ്റി. ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷമേഖലയില്‍ നിന്നും ചൈനീസ് സേന ഒന്നര കിലോമീറ്ററോളം പിന്മാറി. ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളില്‍ നിന്നാണ് സേന പിന്മാറിയത്. ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14ല്‍നിന്ന്, ഇരു സേനകള്‍ തമ്മിലുണ്ടായ ചര്‍ച്ചകളിലെ ധാരണപ്രകാരമാണ് പിന്മാറ്റം. എന്നാല്‍ സൈന്യം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെയും ചൈന പിന്മാറിയിരുന്നെങ്കിലും വീണ്ടും വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്സൈനേയം കനത്ത ജാഗ്രതയിലാണ്.

