ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലെ ഇമാം ഷാഹിബിലാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തിവരികയാണ്.

