ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി മാര്‍ച്ച് 12 ന് അഹമ്മദാബാദില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം പ്രിയങ്കയും സോണിയ ഗാന്ധിയും അന്ന് നടക്കുന്ന റാലിയില്‍ അണികളെ സംബോധന ചെയ്യും. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായി പ്രിയങ്ക അണികളെ അഭിസംബോധന ചെയ്യുന്ന തെരഞ്ഞെടുപ്പ് റാലിയായിരിക്കും ഇത്.

ഗാന്ധി ആശ്രമത്തിലെത്തി പ്രാര്‍ത്ഥന നടത്തിയതിന് ശേഷമായിരിക്കും നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എഐസിസി യോഗം ചേരുന്നത്. രാഹുലും പ്രിയങ്കയും സോണിയയും യോഗത്തിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമായിരിക്കും റാലി.

