ഡല്‍ഹി: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ത്ഥാടന സംഗമമായ കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് 21 ലക്ഷം രൂപ സംഭാവന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ശുചീകരണ തൊഴിലാളികള്‍ക്കായുള്ള സഹായ നിധിയിലേക്കാണ് പ്രധാനമന്ത്രി തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് 21 ലക്ഷം രൂപ നല്‍കിയത്. 2015 ല്‍ അതുവരെ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തതിലൂടെ കിട്ടിയ 8.33 കോടി രൂപയും ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് പ്രധാനമന്ത്രി സംഭാവന ചെയ്തിരുന്നു.

