ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജമാഅത്ത് ദുവയെ നിരോധിച്ചെന്ന് പാക്കിസ്ഥാന്. സംഘടനയുടെ തന്നെ ഭാഗമായിട്ടുള്ള ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ളതാണ് ഈ സംഘടനകള്‍.
1997 ലെ ഭീകരവിരുദ്ധ നിയമ പ്രകാരമാണ് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.നിരോധനമേര്‍പ്പെടുത്തിയ സംഘടനകളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. 

