അഭിനന്ദൻ വർധമാന്റെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് രാജ്യം. മടങ്ങിവരവിനു പിന്നാലെ ആദരവ് പ്രകടിപ്പിക്കാൻ അദ്ദേഹത്തിന്റെ മീശ സ്റ്റൈൽ അനുകരിക്കുകയാണ് യുവാക്കൾ. അഭിനന്ദന്റെ മീശ തരംഗമാകുമെന്നു ഫാഷനിസ്റ്റുകൾ പ്രവചിച്ചിരുന്നു. ഇതു യാഥാർഥ്യമാക്കി കൊണ്ടു നിരവധി ചിത്രങ്ങളാണു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
#GunslingerMoustache Gokuldas Prabhu from Mangaluru sports the Gunslinger moustache made famous by Wing Commander @Abhinandan_Var as a tribute to the @IAF_MCC pilot at GSB Premier League at Adyar near Mangaluru on Sunday. pic.twitter.com/eiuGJHRsY6
— Jaideep Shenoy ???????? (@jaideepSTOI) March 3, 2019
‘ഹാൻഡിൽ ബാർ’ എന്നാണ് അഭിനന്ദന്റെ സ്റ്റൈലിഷ് മീശയുടെ പേര്. താടിയും മീശയും യോജിപ്പിക്കുമ്പോൾ ഇരുചക്രവാഹനങ്ങളുടെ ഹാന്ഡിലിനോടു സാമ്യതയുള്ള രൂപമായി മാറുന്നു. ഇതുകൊണ്ടാണു ഹാൻഡിൽ ബാർ സ്റ്റൈൽ എന്നു വിളിക്കുന്നത്. എന്നാൽ ‘ഗൺസ്ലിങ്ങര്’ എന്ന ഓമനപ്പേരിലാണ് ഇന്ത്യയിൽ ഈ സ്റ്റൈൽ പ്രശസ്തമാകുന്നത്. 1970 മുതലേ ഹാൻഡിൽ ബാർ സ്റ്റൈൽ നിലവിലുണ്ടായിരുന്നതായി ഫാഷനിസ്റ്റുകൾ പറയുന്നു.

