ശ്രീനഗര്‍: കരുതല്‍ തടങ്കലില്‍വച്ചിരിക്കുന്ന ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും അവരുടെ വീടുകളിലേക്ക് മാറ്റുന്നു. ഈ ആഴ്ചയുടെ അവസാനം ഇരുവരേയും അവരവരുടെ വീടുകളിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യാടുഡേയാണ് അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇരുവരുടേയും വീട്ടുതടങ്കല്‍ തുടരമോ വിട്ടയക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ നാല്‍പ്പത്തിയൊന്‍പതുകാരനായ ഒമറിനേയും അറുപതുകാരിയായ മെഹബൂബയേയും 2019 ഓഗസ്റ്റ് അഞ്ചിന് സര്‍ക്കാര്‍ വീട്ടുതട ങ്കലിലാക്കുകയായിരുന്നു. ബുധനാഴ്ച സജാദ് ലോണ്‍, വാഹീദ് പാര എന്നിവരെ വീട്ടുതടങ്കലില്‍നിന്നും വിട്ടയച്ചിരുന്നു. രണ്ടു പേരെയും എംഎല്‍എ ഹോസ്റ്റലിലാണ് കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരുന്നത്.


