ദില്ലി: ജെഎന്‍യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം നടത്തിയ അക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് മഹിന്ദ്ര ആൻഡ് മഹിന്ദ്ര ചെയർമാൻ ആനന്ദ് മഹിന്ദ്ര. നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ ആയുധമേന്തിവരുന്ന അക്രമകാരികളെ സഹിക്കേണ്ടതില്ലെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ പ്രതികരിച്ചു.
‘നിങ്ങളുടെ രാഷ്ട്രീയമെന്തോ ആകട്ടെ, നിങ്ങളുടെ ഐഡിയോളജി എന്തോ ആകട്ടെ, നിങ്ങളുടെ മതം എന്തോ ആകട്ടെ നിങ്ങൾ ഒരിന്ത്യക്കാരനാണെങ്കിൽ, ആയുധമേന്തിവരുന്ന അക്രമകാരികളെ നിങ്ങൾ സഹിക്കേണ്ടതില്ല. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ അതിക്രമിച്ചുകടന്നവരെ ഉടൻ കണ്ടെത്തണം, അവർക്കു ഒരുത്തരും അഭയം കൊടുക്കരുത്- ആനന്ദ് മഹിന്ദ്ര ട്വിറ്ററില്‍ കുറിച്ചു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് നിരവധി പ്രമുഖര്‍ രംഗത്ത് വന്നിട്ടുണ്ട്.


