സിക്കിം : സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവർ 40 ആയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 14 മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ 22 സൈനികരടക്കമുള്ള 120 പേർക്കായി തിരച്ചിൽ തുടരുകയാണ്. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഹിമപാളികൾ ഉരുകി ഉണ്ടാകുന്ന നദി പൊട്ടി ഒഴുകിയതും ശക്തമായ മഴയുമാണ് ദുരന്തകാരണം എന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.
സിക്കിമിൽ ഇത്തരത്തിലുള്ള 25 നദികൾ അപകടാവസ്ഥയിലെന്നും എന്‍ഡിഎംഎ അറിയിച്ചു. സിക്കിമിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കുമ്പോൾ നടത്തേണ്ട പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ കുറവാണ് സിക്കിമിൽ വ്യക്തമാകുന്നതെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു.


