ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം വന്‍ ചര്‍ച്ചയായി മാറിയിരിട്ടെ ബിജെപി സര്‍ക്കാര്‍ ഭരണഘടനയിലെ നിയമം തിരുത്തി എഴുതാനൊരുങ്ങുന്നത് പുതിയ ചരിത്രം. പ്രകടന പത്രിയില്‍ തന്നെ ഇതിന്റെ സൂചന നല്കിയ ബിജെപി ഭരണഘടനയിലെ 370 ാം വകുപ്പിലെ 35 എ അനുചേ്ഛദം റദ്ദാക്കുമ്ബോള്‍ തിരുത്തലാകുന്നത് 65 വര്‍ഷത്തെ ചരിത്രം. കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രത്യേക സംസ്ഥാന പദവി നല്കുന്ന 35 എ വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് 1954 ലായിരുന്നു.
ജമ്മുകശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നതാണ് നിയമം. ഇവിടെ ഒരാള്‍ക്ക് ഭൂമി സമ്ബാദിക്കണമെങ്കില്‍ പത്തു വര്‍ഷം തുടര്‍ച്ചയായി ഇവിടെ താമസിക്കണമെന്ന് നിയമം പറയുന്നു. പുറത്തു നിന്നുള്ളവര്‍ക്ക് കശ്മീരില്‍ സ്ഥലം വാങ്ങാനോ വീടു വെയ്ക്കാനോ നിയമം അനുശാസിക്കുന്നില്ല. കശ്മീരിലെ സര്‍ക്കാര്‍ ജോലികളും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും കശ്മീരികള്‍ക്ക് മാത്രമായി നിജപ്പെടുത്തി.
കശ്മീരിന് പുറത്തു നിന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികളോ സ്കൂളുകളില്‍ നിന്നും മറ്റും സ്കോളര്‍ഷിപ്പുകളോ ലഭിക്കുകയില്ല. 2002 ല്‍ നിയമഭേദഗതി വരുത്തും വരെ മറ്റുള്ളവരെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീകള്‍ക്കും ഭൂമി സ്വന്തമാക്കാന്‍ കഴിയുമായിരുന്നില്ല. പത്തുവര്‍ഷത്തിന് ശേഷം ഭൂമി സമ്ബാദിക്കണമെങ്കില്‍ ഇവിടെ സ്ഥിര താമസക്കാരാണെന്ന രേഖകള്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയാണ് ബിജെപി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന നിയമത്തെ വിവേചനം എന്നാണ് ബിജെപി സര്‍ക്കാര്‍ വിളിച്ചിരുന്നത്. ഭരണഘടനയുടെ നട്ടെല്ല് കശ്മീരിന് മാത്രമുള്ള പ്രത്യേക നിയമത്തിന് മുന്നില്‍ വളയുന്നു എന്നാണ് മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തേ വിമര്‍ശിച്ചത്. കശ്മീരിലെ സാമ്ബത്തീക വളര്‍ച്ചയ്ക്കും സാമ്ബത്തീക പ്രവര്‍ത്തനങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഈ നിയമം കത്തി വെയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370 വകുപ്പ് എടുത്തുകളയുമെന്ന് ബിജെപി നേരത്തേ തന്നെ പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. പുതിയ ബില്‍ അവതരിപ്പിച്ചതോടെ ഗവര്‍ണര്‍ക്ക് കീഴില്‍ നിയമസഭയുളള ഇന്ത്യയുടെ ഏതൊരു സംസ്ഥാനത്തെപോലെയായി ജമ്മുകശ്മീര്‍ കേന്ദ്രഭരണ പ്രദേശമാകുമ്ബോള് ലഡാക്ക് നിയമസഭ ഇല്ലാത്ത കേന്ദ്രഭരണ പ്രദേശമായും മാറും.


