ഡല്‍ഹി: ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാടുന്നവര്‍ക്ക് സമീപത്തു നിന്നും ആകാശത്തേക്ക് വെടിയുതിര്‍ത്ത വ്യക്തി ആം ആദ്മി പാര്ട്ടിക്കാരന് ആണെങ്കില്‍ ഇരട്ടി ശിക്ഷ നല്കാന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ക്രമസമാധാന നില തകര്‍ത്തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെജരിവാള്‍ അഭിപ്രായപ്പെട്ടു.

