റാഞ്ചി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റോഡ് മാര്‍ഗം പശ്ചിമ ബംഗാളിലെത്തി. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് യോഗി ആദിത്യനാഥ് ബംഗാളിലെത്തിയത്. ജാര്‍ഖണ്ഡിലെ ബൊക്കോരയില് നിന്നാണ് റോഡ് മാര്‍ഗം യോഗി ബംഗാളിലെത്തിയത്. നേരത്തെ യോഗിയുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
ലഖ്നൌവില് നിന്നും പ്രത്യേക വിമാനത്തില്‍ ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെത്തിയ യോഗി റോഡ് മാര്‍ഗം ബംഗാളിലെ പുരുലിയയിലെത്തുകയായിരുന്നു. യോഗി ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. ഞായറാഴ്ച ദിനാജ്പൂരിലെ റാലിയില്‍ പങ്കെടുക്കാന്‍ യോഗിക്ക് കഴിഞ്ഞിരുന്നില്ല. മമത സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചതാണ് കാരണം. തുടര്‍ന്ന് ഫോണ്‍ വഴിയാണ് യോഗി റാലിയെ അഭിസംബോധന ചെയ്തത്. നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാനും മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

